International Day of Persons with Disabilities

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സഖി വിമൻസ് റിസോഴ്സ് സെന്റർ ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പബ്ലിക് ഹിയറിoഗ്   സംഘടിപ്പിക്കുന്നു .

തിരുവനന്തപുരം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സഖി വിമൻസ് റിസോഴ്സ് സെന്റർ ഈ വരുന്ന ഡിസംബർ 2 തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ  സെന്റ് ആന്റണിസ് ഹാളിൽ (റ്റി . എസ്. എസ്. എസ്  വെള്ളയമ്പലം ) ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പബ്ലിക് ഹിയറിoഗ്  സംഘടിപ്പിക്കുന്നു.

ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പ്രതിസന്ധികളും, അതിനായി സംവിധാനത്തിന്റെ ഭാഗത്ത് നിന്നുമെടുക്കേണ്ടേ നടപടികളും പൊതു ശ്രദ്ധയിൽ കൊണ്ടു വരിക എന്നതാണ് ഈ പരിപാടിയുടെ  ലക്ഷ്യം. പ്രസ്തുത പരിപാടിയിൽ മുഖ്യഥിതിയായി തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ എസ്. ഷംനാദ്, ഒപ്പം വിശിഷ്ടാതിഥികളായി കേരള സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പി റ്റി ബാബു രാജ്, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ്‌ ചീഫ് സോഷ്യൽ സർവ്വിസ് ഡിവിഷൻ ഡോ. ബിന്ദു പി വർഗീസ്, വനിത കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, മുൻ പി എസ് സി അംഗവും ജേർണലിസ്റ്റുമായ ആർ പാർവതി ദേവി എന്നിവർ പങ്കെടുക്കുന്നു.